പാലാ: നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തും. 19നാണ് തെരഞ്ഞെടുപ്പ്. മുന്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെ യോഗം അഭിനന്ദിച്ചു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും യുഡിഎഫ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ സെബാസ്റ്റ്യന്‍ ജെ. പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫിനൊപ്പം നില്ക്കുന്ന ഒമ്പത് കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.